16 May, 2020 03:52:47 AM


നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ശ​വ​സം​സ്കാ​രം: ഒരു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ​ക്ക് കോവിഡ്


മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ​ക്ക് കോ​വി​ഡ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്ലാ​സ് ന​ഗ​റി​ലാ​ണ് സം​ഭ​വം. എ​ഴു​പ​തോ​ളം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 20 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വു എ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


മെ​യ് എ​ട്ടി​നാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. പ്ലാ​സ്റ്റി​ക് ഷീ​റ്റ് മാ​റ്റ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മൃ​ത​ദേ​ഹം സ്വീ​ക​രി​ച്ച കു​ടും​ബം വീ​ട്ടി​ലെ​ത്തി പ്ലാ​സ്റ്റി​ക് ഷീ​റ്റ് മാ​റ്റി. 


പി​ന്നീ​ട് മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ക​യും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ എ​ഴു​പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സം​ഭ​വം അ​റി​ഞ്ഞ അ​ധി​കൃ​ത​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും



Share this News Now:
  • Google+
Like(s): 23