13 May, 2020 01:08:04 AM


അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ കോ​ട​തി മു​റി​യി​ലെ​ത്തി വാ​ദം കേ​ൾ​ക്കും



​ദില്ലി: അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ കോ​ട​തി മു​റി​യി​ലെ​ത്തി വാ​ദം കേ​ൾ​ക്കും. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ത​യാ​റാ​യി വ​രു​ന്ന​താ​യി ജ​സ്റ്റീ​സ് എ​ല്‍ നാ​ഗേ​ശ്വ​ര്‍ റാ​വു അ​റി​യി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് കേ​സു​ക​ളു​ടെ വാ​ദം കേ​ൾ​ക്കു​ന്ന​ത്. ജ​ഡ്ജി​മാ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​ട​തി മു​റി​യി​ലേ​ക്ക് പ്ര​വേ​ശ​നം. അ​തേ​സ​മ​യം, അ​ഭി​ഭാ​ഷ​ക​ര്‍ ചേ​മ്പ​റി​ല്‍ ഇ​രു​ന്ന് വാ​ദി​ക്ക​ണം.


കോ​ട​തി മു​റി​യി​ലേ​ക്ക് കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​ഴി​കെ ഉ​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കാ​ന്‍ ഇ​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. മാ​ര്‍​ച്ച് 23-ന് ​ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് സു​പ്രീം​കോ​ട​തി കേ​സു​ക​ളു​ടെ വാ​ദം കേ​ട്ടി​രു​ന്ന​ത്. ജ​ഡ്ജി​മാ​രു​ടെ ചേ​മ്പ​റി​ലോ അ​ല്ലെ​ങ്കി​ല്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലോ ബെ​ഞ്ച് ഇ​രു​ന്ന് ആ​യി​രു​ന്നു വാ​ദം കേ​ട്ടി​രു​ന്ന​ത്



Share this News Now:
  • Google+
Like(s): 22