07 May, 2020 02:15:26 AM


ദില്ലിയിൽ ഡ്യൂട്ടിക്കിടെ അസുഖബാധിതനായി മരിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു



ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മി​ത് റാ​ണ​യു​ടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ദില്ലിയി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ആ​ദ്യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥാ​ണി​ത്.


31കാ​ര​നാ​യ അ​മി​ത് റാ​ണ​യ്ക്കു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ രാ​ത്രി​യോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത പ​നി​യും ശ്വാ​സ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ദീ​പ് ച​ന്ദ് ബ​ന്ദി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ്ഥി​തി മോ​ശ​മാ​യ​തോ​ടെ രാം ​മ​നോ​ഹ​ർ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 20