30 March, 2020 03:17:03 PM


കൊറോണയെ തടയാന്‍ മഞ്ഞള്‍ - ആര്യവേപ്പ്​ വെള്ളം തളിച്ച് തമിഴ്​നാട്ടിലെ ഗ്രാമവാസികള്‍



രാമനാഥപുരം: കോറോണയെ തടയാന്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ച് തമിഴ്നാട്ടിലെ. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമവാസികള്‍. വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ്​ കലര്‍ത്തിയ വെള്ളം തളിച്ചതിന്​ ശേഷം പ്രദേശത്ത്​ ബ്ലീച്ചിങ്​ പൗഡര്‍ വിതറുകയും ചെയ്​തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ്​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു. 



നേരത്തേ മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍​ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ്​ ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന്​ സാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു.



രാമനാഥപുരം ജില്ലയില്‍ സംസ്​ഥാന ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂട​ത്തിന്‍റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമവാസികളുടെ ഈ പ്രവര്‍ത്തനം. തമിഴ്​നാട്ടില്‍ പുതുതായി 17 ​പേര്‍ക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാന​ത്തെ രോഗബാധിതരുടെ എണ്ണം 67 ആയി.



Share this News Now:
  • Google+
Like(s): 53