• കോഴിക്കോട്: കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മാവൂർ സ്വദേശി സുലേഖ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 20നാണ് റിയാദിൽ നിന്നെത്തിയത്. ഹൃ​​​ദ്രോ​​​ഗ​​​വും ക​​​ടു​​​ത്ത ര​​​ക്ത​​​സ​​​മ്മ​​​ർ​​ദ​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 


  രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 10 ആയി. • മുംബൈ: തെന്നിന്ത്യൻ താരം ഖുഷ്ബുവിന്‍റെ ബന്ധു കോവിഡ് 19 ബാധിച്ച് മുംബൈയിൽ മരിച്ചു. ഖുഷ്ബു തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഖുഷ്ബുവിന്‍റെ സഹോദരന്‍റെ ഭാര്യയുടെ ബന്ധുവാണ് മരിച്ചത്. മരണത്തിൽ സിനിമാ രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. 


  ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. 62, 228 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 2,098 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
  അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. 24 മണിക്കൂറിനിടെ 193 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരണസംഖ്യ 5164 ആയി. • ആലപ്പുഴ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യ് (38) ആ​ണ് മ​രി​ച്ച​ത്. 


  അ​ബു​ദാ​ബി​യി​ൽ​നി​ന്ന് എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വൈ​കി​ട്ടോ​ടെ മാ​ത്ര​മേ ല​ഭി​ക്കൂ.  • റായ്പുർ: ഛത്തീസ്‌ഗഡിന്‍റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച • കൽപറ്റ: മുൻ കേന്ദ്ര - സംസ്ഥാന മന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം കൽപറ്റയിൽ നടക്കും. 


  1996ലും 2004ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തി. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ആണ്. 2016 - 2017 കാലഘട്ടത്തില്‍ യു.ഡി.എഫിന്‍റെ പ്രതിനിധിയായി ജനതാദളില്‍ നിന്നും രാജ്യസഭാംഗമായിരുന്നു. പിന്നീട് രാജി വെച്ചു. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റും ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവുമാണ്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായിരുന്നു.  മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 


  പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ (ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).


  ഹൈമവതഭൂവിൽ (2010ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും 2016ലെ മൂർത്തീദേവി പുരസ്കാരത്തിനും അര്‍ഹമായി), സ്മൃതിചിത്രങ്ങൾ, ആമസോണും കുറേ വ്യാകുലതകളും (2002ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി), ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര (ഓടക്കുഴൽ പുരസ്കാരത്തിന് അര്‍ഹമായി), ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.


  ഓടക്കുഴൽ പുരസ്കാരം, സി. അച്യുതമേനോൻ പുരസ്കാരം, ജി. സ്‌മാരക പുരസ്കാരം, നാലപ്പാടൻ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം, എം.ഇ.എസ്‌. എക്‌സലെൻസ്‌ പുരസ്കാരം, സി.എച്ച്‌. മുഹമ്മദ്‌കോയ സ്മാരക പുരസ്കാരം, ദുബായ്‌ കൈരളി കലാ കേന്ദ്ര പുരസ്കാരം, ഭാരത്‌ സൂര്യ പുരസ്കാരം, സി.ബി. കുമാർ എൻഡോവ്‌മെന്റ്‌ ദർശൻ കൾച്ചറൽ പുരസ്കാരം, കൊടുപുന്ന സ്മാരക പുരസ്കാരം, വയലാർ അവാർഡ് (2008), വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജന്മശദാബ്ദി അവാർഡ് (2009), കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2013), മൂർത്തീദേവി പുരസ്കാരം (2016) എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. • ന്യൂയോര്‍ക്ക് : കോവിഡ് 19 വൈറസ് ബാധിച്ച്‌ അമേരിക്കയില്‍ എട്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍, മാര്‍തോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദര്‍ എം. ജോണ്‍, പാലാ സ്വദേശി സുനീഷ് - ദീപ ദമ്പതികളുടെ മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.


  ഗീവര്‍ഗീസും വൈദികന്‍ എം. ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോര്‍ക്കിലുമാണ് മരിച്ചത്. നഴ്സുമാരായ മാതാപിതാക്കള്‍ക്കു പിന്നാലെ കോവിഡ് ബാധിച്ച അദ്വൈതിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലാഡല്‍ഫിയയിലെ പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം. പണിക്കര്‍. • ഏറ്റുമാനൂര്‍: കൊട്ടിക്കാക്കുഴിയില്‍ പരേതനായ ദേവസ്യാ ഔസേപ്പിന്‍റെ ഭാര്യ അന്നമ്മ ദേവസ്യ (83) അന്തരിച്ചു. കടപ്പൂര്‍ മുരിക്കുനിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി (അന്നാസ് റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), ബെന്നി (സല്‍ക്കാര റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), മരുമക്കള്‍: സാലിയമ്മ (കാവാലം), ബീജ (പറയരുകുഴി, പാറോലിക്കല്‍, ഏറ്റുമാനൂര്‍). സംസ്‌കാരം ശനിയാഴ്ച മൂന്നിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍,